തെന്നലയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുൽ
തിരുവനന്തപുരം : അന്തരിച്ച മുൻ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെന്നലയുടെ തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വീട്ടിൽ ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് രാഹുൽ ഗാന്ധി എത്തിയത്.
തെന്നലയുടെ ഭാര്യ സതീദേവി, മകൾ നീത രാജേന്ദ്രൻ , മരുമകൻ ഡോ. രാജേന്ദ്രൻ നായർ, ചെറുമക്കൾ അരവിന്ദ്, അർച്ചന , കുമ്പളത്ത് ശങ്കരപ്പിള്ള തുടങ്ങിയ കുടുംബാംഗങ്ങളോട് കുശലം പറഞ്ഞും വിശേഷങ്ങൾ തിരക്കിയും 20 മിനിട്ടോളം ചെലവഴിച്ചു . എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി .വേണുഗോപാൽ, ദീപാദാസ് മുൻഷി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ,രമേശ് ചെന്നിത്തല, കെ.മുരളീധരൻ , അടൂർ പ്രകാശ് എംപി, രാജ്‌മോഹൻ ഉണ്ണിത്താൻഎം.പി, പി.സി വിഷ്ണുനാഥ് എംഎൽഎ, പാലോട് രവി,ടി. ശരത്ചന്ദ്രപ്രസാദ്, ഡി.സുദർശനൻ , വെള്ളൈക്കടവ് വേണുകുമാർ, അരുൺകുമാർ, സുശീൽ കുമാർ ,കാച്ചാണി സനൽ,നെട്ടയം ജ്യോതികുമാർ, രഞ്ജിത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.