ഉമ്മൻചാണ്ടി അനുസ്മരണം

Friday 18 July 2025 11:14 PM IST

പന്തളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. പന്തളം മണ്ഡലം പ്രസിഡന്റ് അലക്‌സി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ആർ. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ വൈ റഹീം റാവുത്തർ, ജില്ലാ വൈസ് പ്രസിഡന്റ് ബി. നരേന്ദ്രനാഥ്, രാധാകൃഷ്ണപിള്ള, എ വി സ്റ്റീഫൻ, പ്രൊഫ. അബ്ദുൽ റഹുമാൻ, പ്രൊഫ. കൃഷ്ണകുമാർ, ഡോ.സാബുജി വർഗീസ്, ശാന്തി സുരേഷ്, പി കെ രഞ്ജൻ, പി കെ രാജൻ, ജേക്കബ് സാമുവൽ, എന്നിവർ സംസാരിച്ചു.