പുരസ്‌കാരം ലഭിച്ചു
Friday 18 July 2025 11:17 PM IST
തുമ്പമൺ: പ്രഥമ സംസ്ഥാന ആയുഷ് കായകൽപ്പ് അവാർഡുകളിൽ തുമ്പമൺ ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിക്ക് രണ്ടാം സ്ഥാനം. സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണു ബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സർക്കാർ ആവിഷ്‌കരിച്ച അവാർഡാണിത്.ഡിസ്‌പെൻസറി ക്കു 92.92% മാർക്ക് നേടിയാണ് രണ്ടാം സ്ഥാനം പങ്കിട്ടത്. എല്ലാ രോഗങ്ങൾക്കും ചികിത്സയും പ്രതിരോധ പ്രവർത്തനവും ഇവിടെ നൽകിവരുന്നു. ജീവിതശൈലി രോഗങ്ങൾക്ക് ചികിത്സകളും യോഗ സേവനവും ഇവിടെ ലഭ്യമാണ്.ധാരാളം സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്.