കുടുംബസംഗമം

Friday 18 July 2025 11:17 PM IST

പന്തളം: മാന്തുക എൻ എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും കലാകായിക പ്രതിഭകളെ ആദരിക്കലും. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടത്തി. . കരയോഗം പ്രസിഡന്റ് കെ ആർ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച എൻ എസ്.എസ് ചെങ്ങന്നൂർ താലുക്ക് യൂണിയൻ പ്രസിഡന്റ് സുകുമാരപണിക്കർ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി മോഹൻദാസ്, വൈസ് പ്രസിഡന്റ് കെ ബി പ്രഭ എന്നിവർ സ്കോളർഷിപ്പുകളും, പഠനോപകരണങ്ങളും കുട്ടികൾക്ക് നൽകി. കരയോഗം സെക്രട്ടറി ഗോപാലകൃഷ്ണപിള്ള സ്വാഗതവും വൈസ് പ്രസിഡന്റ് സന്തോഷ്‌കുമാർ സ്വാതി നന്ദിയും പറഞ്ഞു.