മെന്റർ നിയമനം

Friday 18 July 2025 11:20 PM IST

റാന്നി : പെരുനാട് മഞ്ഞത്തോട് ഉന്നതിയിലെ ബ്രിഡ്ജ് കോഴ്‌സ് സെന്ററിലേക്ക് മെന്ററെ അഭിമുഖം വഴി നിയമിക്കുന്നു. ഒഴിവ്: ഒന്ന്. യോഗ്യത: ബിരുദാന്തര ബിരുദം അല്ലെങ്കിൽ ബിരുദം. ബി.എഡ്, ടി.ടി.സി ഉളളവർക്ക് മുൻഗണന. പ്രായപരിധി 2025 ജൂലായ് 18 ന് 40 വയസ് കവിയരുത്. അപേക്ഷകർ കുടുംബശ്രീ അംഗം / കുടുംബാംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. ജൂലായ് 22ന് വൈകിട്ട് അഞ്ചിന് മുമ്പ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, പെരുനാട് ഇടത്താവളത്തിലോ കുടുംബശ്രീ ജില്ലാ മിഷൻ, പത്തനംതിട്ട കാര്യാലയത്തിലോ ലഭിക്കണം. ഫോൺ : 9747615746.