ഇൻഡെൽ മണി പ്രവർത്തനം വിപുലീകരിക്കുന്നു

Saturday 19 July 2025 12:23 AM IST

മുംബയിൽ പുതിയ ഓഫീസ് തുറന്നു

കൊച്ചി: രാജ്യത്തെ മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ(എൻ.ബി.എഫ്.സി) ഇൻഡെൽ മണി ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി മുംബയിൽ ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച ഓഫീസ് തുറന്നു. നടപ്പു സാമ്പത്തിക വർഷം മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ പ്രവർത്തനം വിപുലീകരിക്കാനായി 45 പുതിയ ശാഖകൾ തുറക്കുമെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടറും സി.ഇ.ഒ യുമായ ഉമേഷ് മോഹനൻ പറഞ്ഞു. നിലവിൽ മഹാരാഷ്ട്രയിൽ 22 ഉം ഗുജറാത്തിൽ 10 ഉം രാജസ്ഥാനിൽ അഞ്ചും ശാഖകളുണ്ട്.