വിളംബര സമ്മേളനം

Friday 18 July 2025 11:25 PM IST

പത്തനംതിട്ട: സീനിയർ ജേർണലിസ്റ്റ് ഫോറത്തിന്റെ ദേശീയ സമ്മേളനത്തിന്റെ വിളംബരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഫോറം സംസ്ഥാന സെക്രട്ടറി പി. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. മുൻ എംഎൽഎ ജോസഫ് എം.പുതുശേരി, ഫോറം ജില്ലാ പ്രസിഡന്റ് ക്രിസ് തോമസ്, സെക്രട്ടറി ബാബു കൃഷ്ണകല, ട്രഷറർ പ്രസാദ് മൂക്കന്നൂർ, വൈസ് പ്രസിഡന്റ് സാം ചെമ്പകത്തിൽ, കെ.എൻ. രാജേശ്വരൻ, സജിത് പരമേശ്വരൻ, ഷിജു സ്‌കറിയ, കെ.ജി. മധുപ്രകാശ്, ജി. വിശാഖൻ തുടങ്ങിയവർ പ്രസംഗിച്ചു.