വടക്കൻ ജില്ലകളിൽ രണ്ട് ദിവസം കൂടി അതിതീവ്ര മഴ
Saturday 19 July 2025 12:27 AM IST
തിരുവനന്തപുരം:വടക്കൻ ജില്ലകളിൽ രണ്ട് ദിവസം കൂടി അതിതീവ്ര മഴ ലഭിച്ചേക്കും.മദ്ധ്യ തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. .മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്ര് വീശിയേക്കാം.
റെഡ് അലർട്ട് ഇന്ന്
□മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ഓറഞ്ച് അലർട്ട്
□എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്.
യെല്ലോ അലർട്ട്
□തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.
കടലാക്രമണ
സാദ്ധ്യത
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 55 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.കേരള തീരത്ത് കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പുലർത്തണം.