അദ്ധ്യാപികയുടെ മേശയിൽ പാമ്പ്; കണ്ടത് കുട്ടികൾ

Saturday 19 July 2025 1:29 AM IST

തൃശൂർ: ക്ലാസ് മുറിയിൽ അദ്ധ്യാപികയുടെ മേശയിൽ പാമ്പിൻ കുഞ്ഞിനെ കുട്ടികൾ കണ്ടെത്തി. കുരിയച്ചിറ സെന്റ് പോൾസ് പബ്ലിക് സ്‌കൂളിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. മൂന്നാം ക്ലാസ് നടക്കുന്ന മുറിയാണ്. മേശയിൽ നിന്നു പുസ്തകമെടുക്കാൻ കുട്ടികൾ ശ്രമിപ്പോഴാണ് കണ്ടത്. ഉടൻ വിവരം അദ്ധ്യാപകരെ അറിയിച്ചു. കുട്ടികളെ ക്ലാസിൽ നിന്നു മാറ്റിയ ശേഷം പാമ്പിനെ തല്ലിക്കൊന്നു. കുട്ടികൾ വീടുകളിൽ എത്തി രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

മൂ​ർ​ഖ​നെ കു​പ്പി​യി​ലാ​ക്കി കു​ട്ടി​ക്ക​ളി

ക​ണ്ണൂ​ർ​:​ ​വീ​ട്ടു​മു​റ്റ​ത്ത് ​ക​ളി​ക്കു​ക​യാ​യി​രു​ന്ന​ ​കു​ട്ടി​ ​സം​ഘം​ ​ഗൗ​ര​വ​മ​റി​യാ​തെ​ ​കു​പ്പി​ലാ​ക്കി​യ​ത് ​മൂ​ർ​ഖ​ൻ​ ​കു​ഞ്ഞി​നെ.​ ​ക​ണ്ണൂ​ർ​ ​ഇ​രി​ട്ടി​ ​മൂ​സാ​ൻ​പീ​ടി​ക​യി​ലാ​യി​രു​ന്നു​ ​സം​ഭ​വം.​ ​ആ​റ് ​കു​ട്ടി​ക​ളാ​ണ് ​ക​ളി​സ്ഥ​ല​ത്തേ​ക്ക് ​ഇ​ഴ​ഞ്ഞെ​ത്തി​യ​ ​മൂ​ർ​ഖ​ൻ​ ​കു​ഞ്ഞി​നെ​ ​കൈ​കൊ​ണ്ട് ​പി​ടി​ച്ച് ​പ്ലാ​സ്റ്റി​ക് ​കു​പ്പി​യി​ലാ​ക്കി​യ​ത്.​ ​ഇ​തി​ന്റെ​ ​ഫോ​ട്ടോ​ ​എ​ടു​ത്ത് ​ഒ​രു​ ​കു​ട്ടി​ ​ഇ​രി​ട്ടി​യി​ൽ​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ത്തി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​അ​മ്മ​യ്ക്ക് ​അ​യ​ച്ചു​കൊ​ടു​ത്ത​തോ​ടെ​യാ​ണ് ​സം​ഭ​വ​ത്തി​ന് ​ഗൗ​ര​വം​ ​വ​ന്ന​ത്.​ ​ഇ​വ​ർ​ ​ഉ​ട​ൻ​ ​പ്ര​ദേ​ശ​ത്തെ​ ​സ്‌​നേ​ക്ക് ​റെ​സ്‌​ക്യൂ​വ​ർ​ ​ഫൈ​സ​ൽ​ ​വി​ള​ക്കോ​ടി​നെ​ ​വി​വ​രം​ ​അ​റി​യി​ച്ചു.​ ​ഫൈ​സ​ലെ​ത്തി​ ​പാ​മ്പി​നെ​ ​സു​ര​ക്ഷി​ത​സ്ഥ​ല​ത്തേ​ക്ക് ​മാ​റ്റി.​ ​ഒ​രു​ ​മ​നു​ഷ്യ​നെ​ ​കൊ​ല്ലാ​നു​ള്ള​ ​വി​ഷം​ ​മൂ​ർ​ഖ​ൻ​ ​കു​ഞ്ഞി​നു​ണ്ടെ​ന്ന് ​ഫൈ​സ​ൽ​ ​പ​റ​ഞ്ഞു.