മിഥുന്റെ വീട്ടിലെത്തി മന്ത്രി ചിഞ്ചുറാണി
Saturday 19 July 2025 1:32 AM IST
കൊല്ലം: സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ വീട് സന്ദർശിച്ച് മന്ത്രി ജെ. ചിഞ്ചുറാണി. മിഥുൻ ഷീറ്റിന് മുകളിലേക്ക് വലിഞ്ഞു കയറിയതാണ് പ്രശ്നമായതെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിൽ മന്ത്രി ഖേദവും രേഖപ്പെടുത്തി. അങ്ങനെ പറയരുതായിരുന്നുവെന്നും വാക്ക് മാറിപ്പോയതാണെന്നും മന്ത്രി പറഞ്ഞു.സ്കൂളിൽ അനധികൃതമായി ഷെഡ് നിർമ്മിച്ചതും ക്ലാസ് മുറിക്ക് അരികിലൂടെ വൈദ്യുതി ലൈൻ കടത്തിവിട്ടതും അടക്കമുള്ള വീഴ്ച പരിശോധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.