കെ.എസ്.ഇ.ബി 5 ലക്ഷം രൂപ കൈമാറി

Saturday 19 July 2025 1:41 AM IST

കൊല്ലം: മിഥുന്റെ കുടുംബത്തിന് കെ.എസ്.ഇ.ബി പ്രഖ്യാപിച്ച 5 ലക്ഷം രൂപ കൈമാറി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, കെ.എസ്.ഇ.ബി സൗത്ത് ഡിസ്ട്രിബ്യൂഷൻ ചീഫ് എൻജിനിയർ ആർ.ആർ. ബിജു, കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ സോണി എന്നിവർ ചേർന്ന് മിഥുന്റെ അച്ഛന് ചെക്ക് കൈമാറി.