കൊല്ലം എസ്.എൻ കോളേജിൽ ബ്യൂട്ടീഷ്യൻ കോഴ്സ് സർട്ടിഫിക്കറ്റ് വിതരണം
Saturday 19 July 2025 1:03 AM IST
കൊല്ലം: ശ്രീ നാരായണ കോളേജിൽ വിദ്യാഭ്യാസ മന്ത്രലയത്തിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഇന്നോവഷൻ കൗൺസിൽ കോളേജിലെ വിദ്യാർത്ഥികൾക്കും വനിതകൾക്കുമായി നടത്തുന്ന 6 മാസവും 1 വർഷവും ദൈർഘ്യമുള്ള ബ്യൂട്ടീഷ്യൻ തെറാപ്പി കോഴ്സിന്റെ സർട്ടിഫിക്കറ്റ് വിതരണവും കോളേജ് സ്റ്റാഫ് അസോ., പി.ടി.എ എന്നിവയുടെ ആഭിമുഖ്യത്തിൽ, കേരള സർവകലാശാല യുവജനോത്സവത്തിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള ആദരവും നടത്തി. എസ്.എൻ കോളേജ് ആർ.ഡി.സി കൺവീനർ ഡോ. സി. അനിത ശങ്കർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.വി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ഡോ. വിഷ്ണു, ഡോ. ശങ്കർ, ഡോ.ലൈജു, ഡോ. പി.എസ്. ദിവ്യ, അമ്പിളി പ്രതാപൻ എന്നിവർ സംസാരിച്ചുസ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. ദേഥില ദേവദത്തൻ സ്വാഗതവും ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും കോഴ്സ് കോ ഓർഡിനേറ്ററുമായ പി.ജെ. അർച്ചന നന്ദിയും പറഞ്ഞു.