കുന്നത്തൂർ പടിഞ്ഞാറ് ശാഖയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്

Saturday 19 July 2025 1:05 AM IST

പോരുവഴി: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ പടിഞ്ഞാറ് പനംതോപ്പ് 460-ാം നമ്പർ സി.കേശവവിലാസം ശാഖയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ,തിമിര രോഗ നിർണ്ണയം, സൗജന്യ പ്രമേഹം, കൊളസ്ട്രോൾ രക്തസമ്മർദ്ദ നിർണ്ണയം എന്നിവ നാളെ നടക്കും. രാവിലെ 9 മുതൽ 2 വരെ ശാഖാ ഹാളിൽ നടക്കുന്ന ക്യാമ്പ് കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സലാ കുമാരി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ഡി. മുരളീധരൻ അദ്ധ്യക്ഷനാകും. ശാഖാ സെക്രട്ടറി വേണു സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ഡി.ദീപു നന്ദിയും പറയും. കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനില , ഡാനിയേൽ തരകൻ, യൂണിയൻ കൗൺസിലർ നെടിയവിള സജീവൻ എന്നിവർ പങ്കെടുക്കും.