33 ബി.ജെ.പി നേതാക്കൾക്ക് ജില്ലാ പ്രഭാരി ചുമതല

Saturday 19 July 2025 1:09 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ സംസ്ഥാന ഭാരവാഹികളായ പി.രഘുനാഥിനും ഷാജുമോൻ വട്ടേക്കാടിനും ഉൾപ്പെടെ 33 നേതാക്കൾക്ക് ജില്ലാ പ്രഭാരി ചുമതല നൽകി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ .മുൻനേതാക്കളെ അവഗണിച്ചെന്ന പരാതി പരിഹരിക്കാൻ കൂടി ലക്ഷ്യമിട്ടാണിത്.

കാസർകോടാ മുൻ ജില്ലാസെക്രട്ടറി കെ.ശ്രീകണ്ഠന് കണ്ണൂർ ജില്ലാപ്രഭാരി ചുമതല നൽകി. വി.കെ.സജീവന് കാസർകോട്ടും,കെ.ശ്രീകണ്ഠൻ,ടി.പി.ജയചന്ദ്രൻ മാസ്റ്റർ എന്നിവർക്ക് കണ്ണൂരിലെ രണ്ട് ജില്ലകളുടേയും യു.ഹരിദാസന് വയനാടിന്റേയും കെ.രഞ്ജിത്ത്, ഒ. നിധീഷ്,കെ.നാരായണൻ മാസ്റ്റർ,സത്യപ്രകാശ്, എന്നിവർക്ക് കോഴിക്കോട്ടെ മൂന്ന് ജില്ലകളുടേയും പി.രഘുനാഥ്,പി.ശ്യാംരാജ്,ഷാജുമോൻ വട്ടേക്കാട്, സജി ശങ്കർ എന്നിവർക്ക് മലപ്പുറത്തെ മൂന്ന് ജില്ലകളുടേയും കെ.കെ.അനീഷ് കുമാർ, വി. ഉണ്ണികൃഷ്ണൻമാസ്റ്റർ എന്നിവർക്ക് പാലക്കാട്ടെ രണ്ട് ജില്ലകളുടേയും ചുമതല നൽകി. എം.എ.വിനോദ്,എം.വി.ഗോപകുമാർ,ജയസൂര്യൻ എന്നിവർക്ക് തൃശ്ശൂരിലെ മൂന്ന് ജില്ലകളുടേയും ആർ.രാധാകൃഷ്ണമേനോൻ,എ.നാഗേഷ്,ജിജിജോസഫ് എന്നിവർക്ക് എറണാകുളത്തെ മൂന്ന് ജില്ലകളുടേയും അശോകൻകുളനട,സി.കൃഷ്ണകുമാർ എന്നിവർക്ക് കോട്ടയത്തിന്റേയും നാരായണൻ നമ്പൂതിരി,നോബിൾമാത്യു,പന്തളം പ്രതാപൻ എന്നിവർക്ക് ഇടുക്കിയുടേയുംഎൻ.ഹരി,പൂന്തുറ ശ്രീകുമാർ എന്നിവർക്ക് ആലപ്പുഴയുടേയും ബി.ബി.ഗോപകുമാറിന് പത്തനംതിട്ടയുടേയും വി.വി.രാജേഷ്, ടി.ആർ.അജിത്കുമാർ എന്നിവർക്ക് കൊല്ലത്തേയും ജെ.ആർ.പത്മകുമാർ,പി.സുധീർ,കെ.സോമൻഎന്നിവർക്ക് തിരുവനന്തപുരത്തിന്റേയും പ്രഭാരചുമതലയാണ് നൽകിയത്.