ശിവഗിരിയിൽ കഥാപ്രസംഗ ശതാബ്ദിസമ്മേളനം ഇന്ന്
Saturday 19 July 2025 1:18 AM IST
ശിവഗിരി: കഥാപ്രസംഗ ശതാബ്ദിയുടെ ഭാഗമായി ഇന്ന് രാവിലെ 10ന് ശിവഗിരി ദൈവദശകം ഹാളിൽ മൺമറഞ്ഞ കാഥികരെ സ്മരിക്കും. തുടർന്ന് കഥാപ്രസംഗവും ഉണ്ടായിരിക്കും. കാഥികരായിരുന്ന കാപ്പിൽ നടരാജൻ,മണമ്പൂർ ഡി. രാധാകൃഷ്ണൻ,കാപ്പിൽ അജയകുമാർ എന്നിവരെ യഥാക്രമം കാപ്പിൽ സുഭാഷ്,എം.എം.പുരവൂർ,കാപ്പിൽ മോഹനൻ തുടങ്ങിയവർ സ്മരിക്കും. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥാപ്രസംഗത്തിന് എ ഗ്രേഡ് നേടിയ ദർഷിത് എം.ജെ,കേരള യൂണിവേഴ്സിറ്റിയിൽ കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം നേടിയ അർജുനൻ.ആർ എന്നിവർ കഥാപ്രസംഗങ്ങൾ അവതരിപ്പിക്കും. ശിവഗിരി മഠവും കഥാപ്രസംഗ പരിപോഷണ വേദിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുക.