ഫിബ വനിതാ ഏഷ്യാകപ്പ്: ഇന്ത്യ പുറത്ത്
ഷെൻസെൻ (ചൈന) : ഫിബ വനിതാ ഏഷ്യ കപ്പിൽ നോക്കൗട്ട് പോരാട്ടത്തിൽ തായ്‌ലാൻഡിനോട് തോറ്റ ഇന്ത്യൻ ടീം സെമി ഫൈനൽ കാണാതെ പുറത്തായി.
ഡിവിഷൻ ബിയിൽ ഷെൻസെൻ സ്പോർട്സ് സെന്ററിൽ നടന്ന നോക്കൗട്ട് മത്സരത്തിൽ തായ്‌ലൻഡിനോട് 93-76 എന്ന സ്കോറിനാണ് ഇന്ത്യ തോറ്റത്. സെമിയിൽ തായ്‌ലാൻഡ് ഇറാനെ നേരിടും.
ആർക്കിനു പുറകിൽ നിന്നുളള ഇന്ത്യയുടെ പ്രകടനം തീർത്തു നിരാശാജനകമായിരുന്നു . മുന്നേ മുന്ന് 3 പോയിന്റുകൾ മാത്രമേ നേടിയുള്ളു അതാകട്ടെ ശ്രീകലയുടെവകയും , ശ്രീകല , ക്യാപ്റ്റൻ പുഷപ സെന്തിൽ കുമാർ നൊപ്പം 23 പോയിന്റുകൾ നേടി.
ഹംപി, ദിവ്യ, ഹരിക ക്വാർട്ടർ ഫൈനലിൽ
ബ ത്തുമി (ജോർജിയ): ഇന്ത്യൻ താരങ്ങളായ ദിവ്യ ദേശ്‌മുഖ്, ഹരിക,കൊനേരു ഹംപി എന്നിവർ ലോക വനിത ചെസ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു ദിവ്യ ദേശ്മുഖ് ചെനയുടെ ജൂ ജിന്നറെയും ഹരിക റഷ്യയുടെ കേറ്റരി യാനയേയും ഹംപി സ്വിസ് താരം അലക്സാണ്ട്ര കോസ്റ്റന്യൂയികിനേയും തോൽപ്പിച്ചാണ് ക്വാർട്ടറിൽ പ്രവേശിച്ചത്.
സംസ്ഥാനത്തിന്റെ കായികവളർച്ചയിൽ
സി എസ് എൽ സംഭാവന ചെയ്യും: മന്ത്രി വി അബ്ദുറഹിമാൻ
കോഴിക്കോട്: സംസ്ഥാനത്തിന്റെ കായികവളർച്ചയിൽ സംഭാവന ചെയ്യാൻ കോളേജ് പ്രൊഫഷണൽ ലീഗിന് കഴിയുമെന്ന് സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാന കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കോളേജ് പ്രൊഫഷണൽ സ്പോർട്സ് ലീഗ് (സി എസ് എൽ) ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായികരംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സർവകലാശാലകൾക്ക് കഴിയുമെന്നും സ്പോർട്സ് ഇക്കോണമിയിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം വളർച്ച നേടുമെന്നും അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ നടന്ന ചടങ്ങിൽ സർവകലാശാല വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ ഡോ ഡിനോജ് സെബാസ്റ്റ്യൻ അടക്കമുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.
ജയിച്ചാൽ പരമ്പര
ലോഡ്‌സ്: ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ല വനിതാ ഏകദിന പരമ്പരയിലെ നിർണായകമായ രണ്ടാം മത്സരം ഇന്ന് ക്രിക്കറ്റിന്റെ മക്കയായ ലോഡ്‌സിൽ നടക്കും. ആദ്യ ഏകദിനം ജയിച്ച് മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ 1-0ത്തിന് മുന്നിലുള്ള ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. വൈകിട്ട് 3.30 മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ ഇന്ത്യ 4 വിക്കറ്റിന്റെ ജയമാണ് നേടിയത്. നേരത്തേ ഇരുടീമും തമ്മിൽ നടന്ന ട്വന്റി -20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.