ഒടുവിൽ കിരീടം​ ​ കാ​ശിക്ക് പോയി

Saturday 19 July 2025 3:49 AM IST

മുംബയ്്:​ ​നി​യ​മ​ ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ​ ​ഇ​ന്റ​ർ​ ​കാ​ശി​യെ​ ​ഐ​ ​ലീ​ഗ് ​ചാ​മ്പ്യ​ന്മാ​രാ​യി​ ​അ​ന്താ​രാ​ഷ്ട്ര​ ​കാ​യി​ക​ ​ത​ർ​ക്ക​ ​പ​രി​ഹാ​ര​ ​കോ​ട​തി​ ​(​ ​കോ​ർ​ട്ട് ​ഓ​ഫ് ​ആ​ർ​ബി​ട്രേ​ഷ​ൻ​ ​ഫോ​ർ​ ​സ്പോ​ർ​ട്ട്)​​​ ​പ്ര​ഖ്യാ​പി​ച്ചു. 2024​-25​ ​സീ​സ​ണി​ലെ​ ​ഐ​ ​ലീ​ഗ് ​ചാ​മ്പ്യ​ന്മാ​രാ​യി​ ​ച​ർ​ച്ചി​ൽ​ ​ബ്ര​ദേ​ഴ്‌​സി​നെ​ ​പ്ര​ഖ്യാ​പി​ച്ച​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​ഫു​ട്ബോ​ൾ​ ​ഫെ​ഡ​റേ​ഷ​ന്റെ​ ​(​എ.​ഐ.​എ​ഫ്.​എ​ഫ്)​​​ ​അ​പ്പീ​ൽ​ ​ക​മ്മി​റ്റി​യു​ടെ​ ​വി​ധി​ ​സ്വി​റ്റ്‌​സ​ർ​ലാ​ൻ​ഡി​ലെ​ ​ലൗ​സൈ​ൻ​ ​ആ​സ്ഥാ​ന​മാ​യ​ ​അ​ന്താ​രാ​ഷ്‌​ട്ര​ ​കാ​യി​ക​ ​ത​ർ​ക്ക​പ​രി​ഹാ​ര​ ​കോ​ട​തി​ ​റ​ദ്ദാ​ക്കി. അ​ഖി​ലേ​ന്ത്യാ​ ​ഫു​ട്ബോ​ൾ​ ​ഫെ​ഡ​റേ​ഷ​ന്റെ​ ​അ​പ്പീ​ൽ​ ​ക​മ്മി​റ്റി​ ​മേ​യ് 30​ന് ​ച​ർ​ച്ചി​ലി​നെ​ ​ചാ​മ്പ്യ​ന്മാ​രാ​യി​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ ​ഇ​തി​നെ​തി​രെ​ ​ഇ​ന്റ​ർ​ ​കാ​ശി​ ​അ​ന്താ​രാ​ഷ്ട്ര​ ​കായിക ത​ർ​ക്ക​പ​രി​ഹാ​ര​ ​കോ​ട​തി​യിൽ​ ​ന​ൽ​കി​യ​ ​അ​പ്പീ​ലി​ലാ​ണ് ​ഇ​പ്പോ​ൾ​ അവർക്ക് ​അ​നു​കൂ​ല​ ​വി​ധി​ ​വ​ന്ന​ത്. ഇ​ന്റ​കാ​ശി​ ​ മാ​രി​യോ​ ​ബാ​ർ​കോ​ ​എ​ന്ന​ ​സ്പാ​നി​ഷ് ​താ​ര​ത്തെ​ ​ര​ണ്ടാ​മ​തും​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ​ത​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ള്ള​ ​വി​വാ​ദ​ത്തി​ലാ​ണ് ​ക്ല​ബി​ന് ​അ​നു​കൂ​ല​മാ​യ​ ​വി​ധി.​ ​സീ​സ​ണി​ന്റെ​ ​തു​ട​ക്ക​ത്തി​ൽ​ ​ഇ​ന്റ​ ​കാ​ശി​ ​ബാ​ർ​കോ​യെ​ ​ടീ​മി​ലെ​ത്തി​ച്ചി​രു​ന്നു.​ ​ഡി​സം​ബ​റി​ൽ​ ​താ​ര​ത്തി​ന് ​പ​രി​ക്കേ​റ്റ​തി​നെ​ ​തു​ട​ർ​ന്ന് ​കാ​ശി​ ​ബാ​ർ​കോ​യ്‌​ക്ക് ​പ​ക​രം​ ​മ​ത്തീ​ജ​ ​ബാ​ബോ​വി​ച്ചി​നെ​ ​ടീ​മി​ലെ​ത്തി​ച്ചു.​ ​എ​ന്നാ​ൽ​ ​ര​ണ്ട് ​മാ​സ​ങ്ങ​ക്ക് ​ശേ​ഷം​ ​ജു​വാ​ൻ​ ​പെ​ര​സ് ​ഡെ​ൽ​ ​പി​നൊ​ ​പ​ര​സ്പ​ര​ ​ധാ​ര​ണ​യോ​ടെ​ ​ടീം​ ​വി​ട്ട​പ്പോ​ൾ ​ ​കാ​ശി​ ​ബാ​ർ​കോ​യെ​ ​വീ​ണ്ടും​ ​ര​ജി​സ്‌​റ്റ​ർ​ ​ചെ​യ്തു.​ ​എ​ന്നാ​ൽ​ ​വി​ദേ​ശ​ ​ക​ളി​ക്കാ​രു​ടെ​ ​പ​ക​ര​ക്കാ​രെ​ ​സം​ബ​ന്ധി​ച്ചും​ ​പ​രി​ക്കേ​റ്റ​ ​ക​ളി​ക്കാ​ര​നെ​ ​വീ​ണ്ടും​ ​ര​ജി​സ്‌​റ്റ​ർ​ ​ചെ​യ്യു​ന്ന​ത് ​സം​ബ​ന്ധി​ച്ചും​ ​ഇ​ന്റകാ​ശി​ ​ഐ​ ​ലീ​ഗ് ​നി​യ​മം​ ​ലം​ഘി​ച്ചു​ ​എ​ന്നാ​രോ​പി​ച്ച് ​ച​ർ​ച്ചി​ൽ​ ​ബ്ര​ദേ​ഴ്സും​ ​നം​ധാ​രി​ ​എ​ഫ്.​സ​യും​ ​റി​യ​ൽ​ ​കാ​ശ്മീ​രും​ ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു,​​​ ​ഐ​ലീ​ഗ് ​അ​പ്പീ​ൽ​ ​ക​മ്മി​റ്റി​ ​ഇ​വ​രു​ടെ​ ​വാ​ദം​ ​ശ​രി​വ​യ്ക്കു​ക​യും​ ​ഇ​ന്റ​ർ​ ​കാ​ശി​യു​ടെ​ ​പോ​യി​ന്റ് ​കു​റ​യ്ക്കു​ക​യും​​​ ​ച​ർ​ച്ചി​ലി​നെ​ ​ചാ​മ്പ്യ​ൻ​മാ​രാ​യി​ ​പ്ര​ഖ്യ​പി​ക്കു​ക​യും​ ചെയ്തു.​ ​എ​ന്നാ​ൽ​ ​ഇ​തി​നെ​തി​രെ​ ​ഇ​ന്റ​ർ​കാ​ശി​ ​അ​ന്താ​രാ​ഷ്ട്ര​ ​ത​ർ​ക്ക​ ​പ​രി​ഹാ​ര​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കു​ക​യും​ ​അ​നു​കൂ​ല​ ​വി​ധി​ ​സ​മ്പാ​ദി​ക്കു​കയുമായി​രു​ന്നു. ത​ങ്ങ​ൾ​ക്കെ​തി​രെ​ ​നം​ധാ​രി​ ​എ​ഫ്.​സി​ ​അ​യോ​ഗ്യ​നാ​യ​ ​ക​ളി​ക്കാ​ര​നെ​ ​ക​ളി​പ്പി​ച്ചു​ ​എ​ന്ന് ​ചൂ​‍​ണ്ടി​ക്കാ​ട്ടി​ ​ഇ​ന്റ​ർ​ ​കാ​ശി​ ​ന​ൽ​കി​യ​ ​അ​പ്പ​ലി​ലും​ ​അ​വ​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​വി​ധി​ ​വ​ന്നി​രു​ന്നു.​ ആ ​ ​മ​ത്സ​ര​ത്തി​ൽ​ ​കാ​ശി​ ​ജ​യി​ച്ച​താ​യും​ ​പ്ര​ഖ്യാ​പിച്ചിരു​ന്നു. നി​ല​വി​ൽ​ ​ഇ​ന്റ​ർ​ ​കാ​ശി​ക്ക് 42​ഉം​ ​ച​ർ​ച്ചി​ലി​ന്​ 40​ ​പോ​യി​ന്റു​മാ​ണു​ള്ള​ത്.​ ​ഐ​ലീ​ഗ് ​സീ​സ​ണി​ലെ​ ​അ​വ​സാ​ന​ ​മ​ത്സ​രം​ ​പൂ​ർത്തിയാ​കു​മ്പോ​ൾ​ ​ച​ർ​ച്ചി​ലി​ന് 40​ഉം​ ​ഇ​ന്റ​ർ​ ​കാ​ശി​ക്ക് 39​ ​പോ​യി​ന്റു​മാ​യി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​അ​പ്പീ​ലു​ക​ൾ​ ​ചാ​മ്പ്യ​നെ​ ​തീ​രു​മാ​നി​ച്ച​ത്. ഐ​ ​ലീ​ഗ് ​ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​ ​ടീ​മി​ന് ​അ​ടു​ത്ത​ ​ഐ.​എ​സ്.​എ​ൽ​ ​സീ​സ​ണി​ലേ​ക്ക് ​പ്ര​മോ​ഷ​ൻ​ ​ല​ഭി​ക്കാ​റു​ണ്ട്.​ ​എ​ന്നാ​ൽ​ ​നി​ല​വിൽ​ ​ഐ.​എ​സ്.​എ​ൽ​ ​ന​ട​ക്കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ത​ന്നെ​ ​അ​നി​ശ്ചി​ത​ത്വം​ ​നി​ല​നി​ൽ​ക്കു​ക​യാ​ണ്. സ​ത്യ​മേ​വ​ ​ജ​യ​തേ അ​ന്താ​രാ​ഷ്ട്ര​ ​കാ​യി​ക​ ​ത​ർ​ക്ക​പ​രി​ഹാ​ര​ ​കോ​ട​തി​യു​ടെ​ ​വി​ധി​ ​വ​ന്ന​തോ​ടെ​ ​സ​ത്യ​മേ​വ​ ​ജ​യ​തേ​ ​എ​ന്നാ​യി​രു​ന്നു​ ​ഇ​ന്റ​ർ​ ​കാ​ശി​ ​സാ​മൂ​ഹ്യ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​കു​റി​ച്ച​ത്.