ബി.സി.സി.ഐയുടെ കീശ നിറച്ച് ഐ.പി.എൽ
മുംബയ്: ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോ ബോർഡിന്റെ (ബി.സി.സി.ഐ) 2023-24 വർഷത്തെ വരുമാനും ഒന്നും രണ്ടുമല്ല 9747.7 കോടി രൂപയാണെന്ന് വ്യക്തമാക്കി കണക്കുകൾ പുറത്ത്. ഇതിൽ 5761 കോടി രൂപയും ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐ.പി.എൽ) നിന്നുള്ള വരുമാനമാണ്. ബി.സി.സി.ഐയുടെ വരുമാനത്തിന്റെ 59 ശതമാനവും ഐ.പി,എല്ലിൽ നിന്നാണെന്ന് സാരം. 2007ൽ തുടങ്ങിയ ഐ.പി.എൽ തുടക്കം മുതലേ ലോകത്തെ ഒന്നാം നമ്പർ ക്രിക്കറ്റ് ലീഗാവുകയും ബി.സി.സി.ഐയുടെ പ്രധാന വരുമാന സ്രോതസായി മാറുകയുമായിരുന്നു.നിലവിൽ പത്ത് ടീമുകളാണ് ഐ.പി.എല്ലിൽ മാറ്റുരയ്‌ക്കുന്നത്. നിരവധി ക്രിക്കറ്റ് താരങ്ങളുടെ ഉദയത്തിനും ഐ.പി.എൽ കാരണമായി.
ഐ.പി.എൽ ഒഴികെയുള്ള അന്താരാഷ്ട്ര മത്സരങ്ങളുടെ ഉൾപ്പെടെയുള്ള സംപ്രേക്ഷണാവകാശത്തിൽ നിന്നും മറ്റും 361 കോടി രൂപയുടെ വരുമാനമാണ് ബി.സി.സി.ഐയ്‌ക്ക് ലഭിച്ചത്.
30,000 കോടിയോളം രൂപ ബി.സി.സി.ഐയുടെ പക്കലുണ്ടെുന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്.
1000 കോടിയോളം രൂപ പലിശയയായി മാത്രം ബി.സി.സി.ഐയ്ക്ക് ഒരു വർഷം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്.
10 മുതൽ 12 ശതമാനം വരെ ബി.സി.സി.ഐയുടെ വാർഷിക വരുമാനത്തിൽ പ്രതിവർഷം വളർച്ചയുണ്ട്
രഞ്ജി ഉപ്പെൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങൾ വാണിജ്യവത്കരിച്ച് വരുമാനം ഇനിയും ഉയർത്താനുള്ല സാധ്യതയും ബി.സി.സി.ഐയ്‌ക്ക് മുന്നിലുണ്ട്.