ഉമ്മൻ ചാണ്ടി ചരമ വാർഷിക ദിനാചരണം
Saturday 19 July 2025 3:40 PM IST
കാക്കനാട് : കേരള എൻ.ജി.ഒ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനാചരണവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ഹെർബിറ്റ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി.ജോമോൻ അദ്ധ്യക്ഷനായി. യോഗത്തിൽ ജില്ലാ സെക്രട്ടറി എം.എ. എബി, സെറ്റോ ജില്ലാ ചെയർമാൻ എം.വി. അജിത് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ജെ. പ്രശാന്ത്, ജില്ലാ ഭാരവാഹികളായ നോബിൻ ബേബി, എച്ച്. വിനീത്, സുനിൽകുമാർ പി.ബി., സജയ്കുമാർ, സോളിൻ പോൾ, ശശികല, പയസ് ജോസ് , മനോജ്,സച്ചിൻ കുമാർ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.