വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില, പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
Saturday 19 July 2025 5:21 PM IST
തിരുവനന്തപുരം: തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്. പട്ടം എസ്.യു.ടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം 23നാണ് വിഎസ് അച്യുതാനന്ദനെ എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും അടക്കം ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു