വൈദ്യുതി ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ച സംഭവം: നീറാട് പൗരസമിതി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
Sunday 20 July 2025 12:37 AM IST
കൊണ്ടോട്ടി: തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതി ലൈൻ ഓഫ് ചെയ്യാത്തതിനെ തുടർന്ന് ഗൃഹനാഥൻ നീറാട് സ്വദേശി മങ്ങാട്ട് മുഹമ്മദ് ഷാ (58) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുണ്ടക്കുളം കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പൊലീസും പ്രതിഷേധക്കാരും തമ്മിൽ നേരിയ ഉന്തും തള്ളും ഉണ്ടായി. കെ.എസ്.ഇ.ബി ഓഫീസിന് താഴെ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. നീറാട് വാർഡ് കൗൺസിലറും കൊണ്ടോട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സണുമായ നിദ ഷഹീർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കുഞ്ഞാ മാ പാമ്പോടൻ ,രായിൻകുട്ടി നീറാട് , മൊയ്തീൻകുട്ടി നീറാട് , ബിച്ചാൻ മൂസ്സ , മുജീബ് ടി.പി. ബിച്ചാനുട്ടി, ജാഫർ ആലീരി. ദിൽഷാദ് , നാസർ കുന്നത്ത് , ശശി രാജ്, സൈഫു , കുഞ്ഞുമുഹമ്മദ് , കോയമോൻ ( മഹല്ല് സെക്രട്ടറി), സുരേഷ് , നാണി വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.