വാട്ടർഹീറ്റർ സ്ഥാപിച്ചു

Sunday 20 July 2025 12:05 AM IST
പടം.. കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിൽ വാട്ടർ ഹീറ്റർ കം പ്യൂരിഫയർ നൽകിയപ്പോൾ

കുറ്റ്യാടി: കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ വാട്ടർ ഹീറ്റർ കം പ്യൂരിഫയർ സ്ഥാപിച്ചു. ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്‌റ്റ് നൽകിയ ഉപകരണം ഡയറക്ടർ പി.എം അബ്ദുൽ നസീർ ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ.ഷാജഹാന് കൈമാറി ഉദ്ഘാടനം ചെയ്തു. ട്രസ്‌റ്റ് ചെയർമാൻ എസ്.ജെ. സജീവ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കോവില്ലത്ത് നൗഷാദ്, ശ്രീജേഷ് ഊരത്ത്, പി.കെ.സുരേഷ്, പി.പി.ആലിക്കുട്ടി, എൻ.സി.കുമാരൻ, സി. എച്ച്.മൊയ്‌തു, സി.കെ. രാമച ന്ദ്രൻ, ഇ.എം.അസ്ഹർ, നഴ്സിംഗ് സൂപ്രണ്ട് ഫരീദ, ഹെഡ് നഴ്‌സ് ഷിജി ജോർജ്, ലീബ സുനിൽ, കെ.കെ ഷമീന, ടി. അശോകൻ, മംഗലശ്ശേരി ബാലകൃഷ്ണ‌ൻ, വി.വി മാലിക്, വി.വി ഹാരിസ്, വി.വി നിയാസ് എന്നിവർ പ്രസംഗിച്ചു.