ഹീമോഫീലിയ ബോധവത്കരണ ക്ലാസ്

Sunday 20 July 2025 12:12 AM IST
ഫോട്ടോ അടിക്കുറിപ്പ്:- ഹീമോഫീലിയ അങ്കമാലി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഹീമോഫീലിയ ബോധവൽക്കരണ ക്ലാസും സ്കോളർഷിപ്പ് വിതരണവും റോജി എം ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: ഹീമോഫീലിയ സൊസൈറ്റി അങ്കമാലി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസും ഹീമോഫീലിയ രോഗികളായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ. ഷിയോ പോൾ മുഖ്യസന്ദേശം നൽകി. സേവ് വൺ ലൈഫ് പദ്ധതിയുടെ ഭാഗമായി 23 ഹീമോഫിലിയ വിദ്യാർഥികൾക്ക് മുപ്പതിനായിരം രൂപ വീതമാണ് സ്കോളർഷിപ്പ് നൽകിയത്. ചാപ്റ്റർ പ്രസിഡന്റ് ലക്‌സി ജോയ് അദ്ധ്യക്ഷയായി. ബെന്നി മൂഞ്ഞേലി, റീത്താ പോൾ, ടി.വൈ. ഏലിയാസ്, ജോണി കുര്യാക്കോസ്, കെ. പ്രഭാകരൻ, ബിജു പൂപ്പത്ത്, ലാൽ പൈനാടത്ത്, ബിജു ദേവസി, ജിസ് പടയാട്ടിൽ, സിമി വർഗീസ് എന്നിവർ പ്രസംഗിച്ചു.