വീൽചെയറുകൾ കൈമാറി

Sunday 20 July 2025 12:02 AM IST
കെ പി എസ് ടി എ ഭാരവാഹികളിൽ നിന്ന് കാഞ്ചന കൊറ്റങ്ങൾ വിൽ ചെയർ ഏറ്റു വാങ്ങുന്നു

മുക്കം: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുക്കം ഉപജില്ല കമ്മിറ്റി 'സ്നേഹ സ്പർശം' ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണയ്ക്കായി മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനും ബി.പി.മൊയ്തീൻ സേവാ മന്ദിരത്തിനും ഓരോ വീൽ ചെയറുകൾ കൈമാറി. സി.എച്ച്.സിയ്ക്ക് വേണ്ടി മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. സുമംഗല, മുക്കം ബി.പി മൊയ്തീൻ സേവാമന്ദിരത്തിനു വേണ്ടി കാഞ്ചന കൊറ്റങ്ങൽ എന്നിവർ കെ.പി.എസ്.ടി.എ സംസ്ഥാന സമിതി അംഗം സുധീർ കുമാറിൽ നിന്ന് വീൽചെയറുകൾ ഏറ്റുവാങ്ങി. ഇ.കെ. മുഹമ്മദലി, പി. സിജു, ബി. ഷെറീന, ബിൻസ്. പി .ജോൺ, സിറിൽ ജോർജ്, ബേബി സലീന, പി. രശ്മി, പി. ഹസീന, അസ്ബർ ഖാൻ എന്നിവർ പങ്കെടുത്തു.