ബോധവത്ക്കരണ ക്ലാസ് നടത്തി

Sunday 20 July 2025 12:06 AM IST
ബോധവത്ക്കരണ ക്ലാസ്

പയ്യോളി: പേവിഷബാധയേറ്റെന്ന സംശയത്തിൽ പശു ചത്തതുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റുന്നതിന് 21ാം ഡിവിഷനിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.എം ഹരിദാസൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഫാത്തിമ സി.പി അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജ് ക്ലാസെടുത്തു. സത്യനാഥൻ താരേമ്മൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രജിഷ കെ.വി , നൂർജഹാൻ കെ.വി , ആശാവർക്കർ ലളിത എന്നിവർ പ്രസംഗിച്ചു. പേപ്പട്ടി ശല്യം വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം ജീവികൾക്ക് വളരാൻ സാഹചര്യമൊരുക്കുന്ന തരത്തിൽ ഭക്ഷ്യ അവശിഷ്ടങ്ങളും , അറിവുമാലിന്യങ്ങളും വലിച്ചെറിയുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഓഫീസർ ഡോ: സുനിത .എസ് അറിയിച്ചു.