എം.ടി വാരം സമാപിച്ചു
Sunday 20 July 2025 12:09 AM IST
ചാത്തമംഗലം: എം.ടി വാസുദേവൻ നായരുടെ ഓർമ്മകൾ പങ്കിടുന്ന എം.ടി വാരം ദയാപുരത്ത് സമാപിച്ചു. എം.ടിയുടെ മകൾ അശ്വതി വി നായർ, വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ, ഒ.എൻ.വി കുറുപ്പിന്റെ മകൻ രാജീവ് ഒ.എൻ.വി എന്നിവർ സമാപനചടങ്ങിൽ പങ്കെടുത്തു. എം.ടിയുടെ ജന്മദിനമായ ജൂലായ് 15 ന് ആരംഭിച്ച എം.ടി വാരത്തിൽ എം.ടി യുടെ സിനിമകൾക്ക് ഒ.എൻ.വി എഴുതിയ പാട്ടുകൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള “എം.ടി സംഗീത പരിപാടി”യിൽ രാജീവ് ഒ.എൻ.വി യും അപർണ രാജീവും നീധീഷും പാടി. ദയാപുരം പേട്രൺ സി.ടി. അബ്ദുറഹീം, ഡോ.എം.എം ബഷീർ, എൻ.പി. ആഷ് ലി,ബിന്ദു ആമാട്ട്,സാംകുട്ടി പട്ടംകരി, ശ്രീജിത്ത് രമണൻ,ശാന്തിവിജയൻ, അശോകൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.