മത്സ്യക്കുഞ്ഞ് വിതരണം
Sunday 20 July 2025 1:15 AM IST
പാലക്കാട്: ഫിഷറീസ് വകുപ്പിന്റെയും പുതുക്കോട് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ നിർവഹിച്ചു. 38 മത്സ്യകർഷകർക്കായി 3.31 ഹെക്ടർ മത്സ്യക്കുളങ്ങളിലേക്ക് 24,840 മത്സ്യക്കുഞ്ഞുങ്ങളെയും ആറ് പൊതു കുളങ്ങളിലേക്ക് 22,350 മത്സ്യക്കുഞ്ഞുങ്ങളെയുമാണ് നൽകിയത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ.സുനിതകുമാരി അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എൻ.റഫീഖ്, വാർഡ് അംഗങ്ങളായ പുഷ്പ, സുമ, പ്രസന്ന ദാസൻ, പി.എം.ദിവ്യ, കെ.സുകന്യ, ഷാനിമോൾ, അക്വാകൾച്ചർ പ്രൊമോട്ടർ ശ്രുതിമോൾ എന്നിവർ പങ്കെടുത്തു.