ജോലി ഒഴിവുകൾ
Sunday 20 July 2025 1:16 AM IST
ചിറ്റൂർ: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ദിവസവേതന കരാർ അടിസ്ഥാനത്തിൽ നഴ്സിംഗ് ഓഫിസർ, ഡയാലിസിസ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ഇ.സി.ജി ടെക്നീഷ്യൻ തസ്തികളിൽ ജീവനക്കാരെ താൽക്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തും. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. നഴ്സിംഗ് ഓഫിസർ തസ്തികയിലേക്ക് ജൂലായ് 22ന് രാവിലെ 11നും ഡയാലിസിസ് ടെക്നീഷ്യന് ഉച്ചയ്ക്ക് ശേഷം 2:30നുമാണ് കൂടിക്കാഴ്ച. ഫാർമസിസ്റ്റ് തസ്തികയിലേക്ക് ജൂലായ് 23ന് രാവിലെ 11നും ഇ.സി.ജി ടെക്നിഷ്യന് ഉച്ചകഴിഞ്ഞ് 2:30നുമാണ് കൂടികാഴ്ച. ഫോൺ: 04923 222238