കനത്ത മഴയിൽ വീട് തകർന്നു
Sunday 20 July 2025 2:17 AM IST
കൂത്താട്ടുകുളം: കനത്ത മഴയിൽ പാലക്കുഴ മാറികയിൽ വീട് തകർന്നു. മാറിക വാലൻപാറ കഴിമറ്റത്തിൽ രവീന്ദ്രന്റെ വീടാണ് തകർന്നത്. സംരക്ഷണഭിത്തി ഇടിഞ്ഞ് മുറിയും സിറ്റൗട്ടും ബാത്ത്റൂമും ഉൾപ്പെടെ താഴേക്ക് പതിക്കുകയായിരുന്നു.
ഫർണിച്ചറുകൾ ഉൾപ്പെടെ നശിച്ചു. ആളപായമില്ല.