അന്നം പൊതിച്ചോറ് വിതരണ പദ്ധതി

Sunday 20 July 2025 1:19 AM IST

പെരുമ്പാവൂർ: പെരുമ്പാവൂർ തുരുത്തിപ്ളി സെന്റ് മേരീസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്നം എന്ന പേരിൽ പൊതിച്ചോറ് വിതരണ പദ്ധതി ആരംഭിച്ചു. പെരുമ്പാവൂരിലും സമീപപ്രദേശങ്ങളിലും ആഴ്ചയിലൊരിക്കൽ വിശക്കുന്നവന് ഒരു നേരത്തെ ആഹാരം നൽകുന്ന ഈ പദ്ധതി കോളേജ് മാനേജർ ബേസിൽ വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സുരേഷ് എ, വൈസ് പ്രിൻസിപ്പൽ ഫാ. എബിൻ കെ. ഏലിയാസ്, എൻ.എസ്.എസിന്റെ എറണാകുളം ജില്ലാ കോ ഓഡിനേറ്റർ ഫാ.എൽദോസ് കെ. ജോയ്, സൊസൈറ്റി ട്രഷറർ നോബി ഇട്ടൻ എന്നിവർ സംസാരിച്ചു.