തദ്ദേശതിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക 23ന്

Sunday 20 July 2025 12:53 AM IST

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് 23നും അന്തിമപട്ടിക ആഗസ്റ്റ് 30നും പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ. മസ്‌കറ്റ് ഹോട്ടലിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവൽ ചെക്കിംഗ് 25ന് തുടങ്ങി ആഗസ്റ്റ് 25നകം പൂർത്തിയാകും.

രാഷ്ട്രീയപാർട്ടികളെ പ്രതിനിധീകരിച്ച് എം.വിജയകുമാർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)),എം.ലിജു (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), അഡ്വ.ജെ.ആർ.പത്മകുമാർ (ഭാരതീയ ജനതാപാർട്ടി) പി.കെ.ഷറഫുദ്ദീൻ (ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ്), ഡോ.ബെന്നി കക്കാട് (കേരളകോൺകോൺഗ്രസ്(എം),പൂജപ്പുര രാധാകൃഷ്ണൻ, (കേരളകോൺകോൺഗ്രസ്(ബി)),ജോസഫ് ജോൺ (വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ), റോയി അറയ്ക്കൽ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), ജോയ്എബ്രഹാം (കേരളകോൺകോൺഗ്രസ്), കെ.കെ.നായർ (ബി.ജെ.കെ.പി),അഡ്വ.കൊല്ലങ്കോട് രവീന്ദ്രൻനായർ (ജനതാദൾ (എസ്)),അഡ്വ.ടി.മനോജ്കുമാർ (ആൾ ഇൻഡ്യ ഫോർവേർഡ് ബ്ലോക്ക്),കല്ലട നാരായണപിള്ള (ജനാധിപത്യകേരള കോൺഗ്രസ്), കെ.ജയകുമാർ (റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി), ജോയ് ആർ.തോമസ് (ബഹുജൻ സമാജ് പാർട്ടി), തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്.പ്രകാശ്, എന്നിവർ പങ്കെടുത്തു.