ബാങ്ക് ഉപരോധിച്ചു

Sunday 20 July 2025 12:02 AM IST

സീതത്തോട് : കേരളാ ബാങ്കിന്റെ സീതത്തോട് ശാഖയിൽ ഒരു മാസത്തിലേറെയായി മാനേജരെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ബാങ്ക് ഉപരോധിച്ചു. കുട്ടികളുടെ ഉപരിപഠനത്തിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി ലോണിനും മറ്റും എത്തുന്ന ഇടപാടുകാർ നിരാശയോടെ മടങ്ങുന്നത് പതിവായിരുന്നു. 2025 ജൂൺ മൂന്നിന് ലോൺ തുക പൂർണ്ണമായും തിരികെ അടച്ച ഇടപാടുകാരിക്ക് നിരപേക്ഷത പത്രം ലഭിക്കാത്തതും പ്രതിഷേധത്തിന് കാരണമായി. തുടർന്ന് കേരള ബാങ്ക് ഏരിയ മാനേജർ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാം എന്നുറപ്പ് നൽകുകയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. പുതിയ മാനേജർ തിങ്കളാഴ്ച ചുമതലയേൽക്കും.