ബന്ധൻ എ.എം.സി മ്യൂച്ച്വൽ ഫണ്ട് രജത ജൂബിലിയിൽ
കൊച്ചി: രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബന്ധൻ എ.എം.സി ഇന്ത്യൻ മ്യൂച്ച്വൽ ഫണ്ട് വ്യവസായത്തിൽ 25 വർഷം ആഘോഷിക്കുന്നു. രജത ജൂബിലി വർഷത്തിൽ ദശലക്ഷക്കണക്കിന് നിക്ഷേപകരെ നിക്ഷേപകരാകാൻ സഹായിക്കുന്നതിൽവഹിച്ച പങ്കിൽ അഭിമാനിക്കുന്നതായി ബന്ധൻ എ.എം.സി സി.ഇ.ഒ വിശാൽ കപൂർ പറഞ്ഞു. ഹ്രസ്വകാല ഫണ്ട്, ഗവൺമെന്റ് സെക്യൂരിറ്റീസ് ഫണ്ട്, ഡൈനാമിക് ബോണ്ട് ഫണ്ട്, മീഡിയം ടേം ഫണ്ട്, ഡെറ്റ് സ്‌കീമുകളിൽ റോൾ-ഡൗൺ ഘടനകൾ തുടങ്ങിയ ഉത്‌പ്പന്നങ്ങൾ ആദ്യമായി അവതരിപ്പിച്ച സ്ഥാപനമാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നേതൃത്വത്തിലുള്ള പി.എം.എസ് ഉത്‌പന്നങ്ങൾ, മെഷീൻ ലേണിംഗ് അധിഷ്ഠിത നിക്ഷേപ ചട്ടക്കൂടുകൾ തുടങ്ങിയ അടുത്ത തലമുറ തന്ത്രങ്ങളും നിയോ ഇക്വിറ്റി പി.എം.എസ് പോലുള്ള ഓഫറുകളിലൂടെ സ്വീകരിച്ചു. ഉത്പന്ന നവീകരണത്തിനപ്പുറം, നിക്ഷേപക വിദ്യാഭ്യാസത്തിൽ കമ്പനി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് വിശാൽ കപൂർ കൂട്ടിച്ചേർത്തു.