വായന മാസാചരണം
Sunday 20 July 2025 12:05 AM IST
പത്തനംതിട്ട : പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ദേശീയ വായനാദിന മാസാചരണത്തിന്റെ സമാപനവും കുട്ടികൾക്കുള്ള ശാസ്ത്ര ബോധവൽകരണ ക്ലാസും 22 ന് രാവിലെ 11ന് തിരുവല്ല തിരുമൂലപുരം എസ്.എൻ.വി.എച്ച് സ്‌കൂളിൽ നടക്കും. തിരുവല്ല സബ്കളക്ടർ സുമിത് കുമാർ ഠാക്കൂർ ഉദ്ഘാടനം നിർവഹിക്കും. പി.ടി.എ പ്രസിഡന്റ് സതീഷ് കല്ലുപറമ്പിൽ അദ്ധ്യക്ഷനാകും. തിരുവല്ല നഗരസഭ വാർഡ് കൗൺസിലർ ഫിലിപ്പ് ജോർജ്, ഡോ.ഫാ.എബ്രഹാം മുളമൂട്ടിൽ, സി.കെ.നസീർ, സ്‌കൂൾ മാനേജർ പി.റ്റി.പ്രസാദ്, കാൻഫെഡ് ജില്ലാ പ്രസിഡന്റ് എസ്.അമീർജാൻ, പ്രധാന അദ്ധ്യാപിക ഡി.സന്ധ്യ തുടങ്ങിയവർ പങ്കെടുക്കും.