മാദ്ധ്യമ പുരസ്‌കാരം
Sunday 20 July 2025 12:09 AM IST
പത്തനംതിട്ട : പ്രസ്‌ക്ലബ് മുൻ പ്രസിഡന്റും മാദ്ധ്യമ പ്രവർത്തകനുമായ സി.ഹരികുമാറിന്റെ സ്മരണാർത്ഥം പത്തനംതിട്ട പ്രസ്‌ക്ലബും സ്മാരക സമിതിയും ചേർന്നു നൽകിവരുന്ന മാദ്ധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. സി.ഹരികുമാറിന്റെ 13 -ാമത് അനുസ്മരണത്തോടനുബന്ധിച്ച് അവാർഡ് സമ്മാനിക്കും. ദേശീയ, സംസ്ഥാന രാഷ്ട്രീയ മേഖലയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ, ലേഖനങ്ങൾ എന്നിവയാണ് ഇത്തവണ പരിഗണിക്കുന്നത്. 2024 ജൂലായ് ഒന്നിനും 2025 ജൂൺ 30നും മദ്ധ്യേ പ്രസിദ്ധീകരിച്ചിട്ടുള്ളവയ്ക്കാണ് പുരസ്‌കാരം നൽകുന്നത്. എൻട്രികൾ ഓഗസ്റ്റ് അഞ്ചിനു മുമ്പ് ലഭിക്കത്തക്കവിധം സെക്രട്ടറി, പ്രസ്‌ക്ലബ്, കടമ്മനിട്ട റോഡ്, പത്തനംതിട്ട 689 545 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0468 2224774.