ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനം

Sunday 20 July 2025 12:10 AM IST

നാറാണംമൂഴി : ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബഡ്‌സ് സ്കൂളിലെ പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് പ്രസിഡന്റ് കെ.എസ്.ഗോപി ഉദ്ഘാടനം ചെയ്തു. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് അദ്ധ്യക്ഷയായിരുന്നു. ബഡ്‌സ് സ്കൂൾ അദ്ധ്യാപകൻ രതീഷ് കെ.ആർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്രേസി തോമസ്, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ, കുടുംബശ്രീ ജില്ലാ മിഷൻ ഡി.എം.സി ആദില.എസ്, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു നാരായണൻ, നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മല്ലിക.ആർ, പി.ടി.എ പ്രസിഡന്റ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.