വിദ്യാർത്ഥികളെ അനുമോദിച്ചു
Sunday 20 July 2025 12:49 AM IST
നന്മണ്ട: നന്മണ്ട കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ 2024-25 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയച്ച മെമ്പർമാരുടെ കുട്ടികളെ അനുമോദിച്ചു. എം.കെ. രാഘവൻ എം.പി ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തി. ബാങ്ക് ചെയർമാൻ കെ. കെ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് മുഖ്യാതിഥിയായി. സാഹിത്യകാരൻ രമേഷ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. ഭരണസമിതി അംഗങ്ങളായ സന്തോഷ് കുമാർ കെ പി, ഫാസിൽ ഖാൻ പി പി, കോട്ടക്കൽ ഭാസ്കരൻ, പ്രവീൺ ശിവപുരി, പവിത്രൻ കെ, രാജൻ പാലക്കുഴി, മൂസക്കോയ കെ പി, ബിന്ദു റാണി വി, നിഷ സുരേന്ദ്രൻ, ശ്രീരൂപ കെ പി, എന്നിവർ പ്രസംഗിച്ചു. വൈസ് ചെയർമാൻ മനോജ് പാലങ്ങാട് സ്വാഗതവും ജനറൽ മാനേജർ പ്രിയരഞ്ജൻ ദാസ് നന്ദിയും പറഞ്ഞു.