ഹജ്ജ് സേവന കേന്ദ്രം തുടങ്ങി

Sunday 20 July 2025 12:02 AM IST
ഹജ്ജ് സേവന കേന്ദ്രങ്ങളുടെ ജില്ലാ തല ഉദ്ഘാടനം കുന്ദമംഗലത്ത് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: 2026 വർഷത്തേക്കുള്ള ഹജ്ജ് അപേക്ഷകൾ തയ്യാറാക്കുന്നതിനും മറ്റ് സാങ്കേതിക സഹായങ്ങൾക്കുമായി സംസ്ഥാന ഹജ്ജ്കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് സേവന കേന്ദ്രം കുന്ദമംഗലത്ത് ആരംഭിച്ചു. സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നവർ അവ തളളി പോവാതിരിക്കാൻ പ്രത്രേകം പരിശീലനം ലഭിച്ച ഹജ്ജ് ട്രെയിനർമാരുമായി ബന്ധപ്പെടാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഹജ്ജ് ട്രെയിനിംഗ് ഓർഗനൈസർ പി കെ ബാപ്പു ഹാജി അദ്ധ്യക്ഷത വഹിച്ചു. പി ടി എ റഹീം എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം എം ധനീഷ് ലാൽ, നൗഫൽ മങ്ങാട്, എം ബാബുമോൻ, കെ അബ്ദുൽ മജീദ്, അഷ്റഫ് സഖാഫി, കെ ഉമ്മർഹാജി, ടി പി കബീർ എന്നിവർ പ്രസംഗിച്ചു.