കാലടി സർവകലാശാല സമരം ഒത്തുതീർന്നു

Sunday 20 July 2025 12:05 AM IST

കൊച്ചി:കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ അധികൃതരും സിൻഡിക്കേറ്റും നടപ്പാക്കാൻ നിശ്ചയിച്ച അച്ചടക്ക നടപടികൾക്കെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടത്തിവന്ന സമരം ഒത്തുതീർന്നു.സിൻഡിക്കേറ്റ് അംഗങ്ങളും സർവകലാശാലാ അധികൃതരും വിദ്യാർത്ഥി പ്രതിനിധികളും അദ്ധ്യാപകരും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഗവേഷക വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ 23ന് പ്രത്യേക യോഗം ചേരും.ലൈബ്രറി റീഡിംഗ് റൂം ഗവേഷണ വിദ്യാർത്ഥികൾക്ക് 24 മണിക്കൂറും തുറന്നു നൽകും.സർവകലാശാലാ മുഖ്യ കവാടം മുൻ നിശ്ചയിച്ച പ്രകാരം രാത്രി 11ന് അടയ്ക്കും. അത്യാവശ്യ സാഹചര്യങ്ങളിൽ പ്രത്യേക അനുമതിയോടെ പുറത്ത് പോകാം.ഹോസ്റ്റൽ ഫീസ് കുറയ്‌ക്കും.കൂടുതൽ ഫീസ് അടച്ചവർക്ക് കുറവ് ചെയ്ത് നൽകും.സിൻഡിക്കേറ്റ് ഉപസമിതി ചെയർമാൻ അഡ്വ.കെ.എസ്.അരുൺ കുമാർ,അംഗങ്ങളായ ഡോ.വി.ലിസി മാത്യു,ഡോ.എം.സത്യൻ,രജിസ്ട്രാർ ഡോ.മോത്തി ജോർജ് എന്നിവരാണ് വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ച നടത്തിയത്.