ജയജ്യോതി വി.എച്ച്.എസ്.എസിൽ സ്കിൽ ടു വെഞ്ച്വർ പദ്ധതി
Sunday 20 July 2025 1:17 AM IST
പോരുവഴി : അമ്പലത്തുംഭാഗം ജയ ജ്യോതി വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ "സ്‌കിൽ ടു വെഞ്ജ്വർ"പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന എൽ.ഇ.ഡി ലാബ് , എക്സ്റ്റൻഷൻ ബോർഡ് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു. പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹാരിസ് തോപ്പിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്യാമളഅമ്മ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ. ജെ.പ്രകാശ് കുമാർ സ്വാഗതം പറഞ്ഞു. എം.റോഷൻ , വേണുഗോപാൽ പിള്ള എന്നിവർ പദ്ധതി വിശദീകരിച്ചു. ശരത് എസ്.നായർ അംബിയിൽ കൂൾടെക് ട്രെയിനിംഗ് അവലോകനം നടത്തി. എച്ച്.എം ജെ.സൗമ്യ, സി.ജി.ധന്യ , പി.ടി.എ വൈസ് പ്രസിഡന്റ് ബിന്ദു, എം.പി.ടി.എ പ്രസിഡന്റ് സുനിത, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പി.ടി.എ സെക്രട്ടറി കെ.ഗോപകുമാർ നന്ദി പറഞ്ഞു.