പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എൻ.ആർ.ഐ ബ്രാഞ്ച് ഉദ്ഘാടനം
Sunday 20 July 2025 1:38 AM IST
കൊച്ചി:പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ തിരുവനന്തപുരത്തെ എൻ.ആർ.ഐ ബ്രാഞ്ച് 21ന് തുറക്കും.രാവിലെ 11ന് തിരുവനന്തപുരം അംബുജ വിലാസം റോഡിലെ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഫിനാൻഷ്യൽ സർവീസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എം.ജി. ജയശ്രീ,ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ സ്വരൂപ് കുമാർ സാഹ എന്നിവർ മുഖ്യാതിഥികളാകും.ബാങ്കിന്റെ ഫീൽഡ് ജനറൽ മാനേജർ വിനോദ് കുമാർ പാണ്ഡെ,ചെന്നൈ സോണൽ മാനേജർ വിനോദ് കുമാർ ബെൻസാൽ,ബ്രാഞ്ച് മാനേജർ രാകേഷ് കുമാർ യാദവ് എന്നിവർ സംബന്ധിക്കും.