"ഇങ്ങനെ ചെയ്‌താൽ കപ്പ് ഒരിക്കലും പൊട്ടില്ല"; വീഡിയോയുമായി യുവതി, കണ്ടത് അരക്കോടിയിലധികം പേർ
ചില്ലിന്റെ ഒരു ഗ്ലാസ് എങ്കിലും ഇല്ലാത്ത വീടുകൾ ചുരുക്കമായിരിക്കും. എന്നാൽ ചായ കുടിക്കുമ്പോഴോ, കഴുകുമ്പോഴോ ഒക്കെ ഇത് പൊട്ടിപ്പോകാൻ സാദ്ധ്യതയേറെയാണ്. ഈ സാഹചര്യത്തെ അഭിമുഖീകരിക്കാത്തവർ ചുരക്കമായിരിക്കും. പൊട്ടിയ ഗ്ലാസിൽ നിന്ന് മുറിവേൽക്കാനും സാദ്ധ്യതയേറെയാണ്. എന്നാൽ ഇത്താരം ഗ്ലാസുകൾ പൊട്ടാതിരുന്നാലോ?
നിങ്ങളുടെ കപ്പുകൾ എളുപ്പത്തിൽ പൊട്ടാതെ സൂക്ഷിക്കാമെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ഒരു വ്‌ളോഗർ. കുറച്ച് തിളച്ച വെള്ളം മാത്രമാണ് ആവശ്യം. വ്‌ളോഗർ ഒരു കൂട്ടം സെറാമിക് കപ്പുകൾ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് പതുക്കെ വയ്ക്കുകയാണ്. അഞ്ച് മിനിട്ട് തിളപ്പിക്കുന്നു. ഇതുവഴി കപ്പ് ശക്തമാകുമെന്നും പൊട്ടിപ്പോകില്ലെന്നുമാണ് യുവതി അഭിപ്രായപ്പെടുന്നത്.
'പുതിയ കപ്പ് വെള്ളത്തിൽ തിളപ്പിച്ചാൽ ഒരിക്കലും പൊട്ടില്ല'- എന്ന അടിക്കുറിപ്പോടെയാണ് അവർ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുവതിയുടേത് പൊള്ളയായ അവകാശവാദമാണെന്നാണ് വീഡിയോ കണ്ടവർ പറയുന്നത്. ആരും ഇത് അനുകരിക്കരുതെന്നും അങ്ങനെ ചെയ്യുമ്പോൾ കപ്പ് പൊട്ടിപ്പോകാൻ സാദ്ധ്യതയുണ്ടെന്നും ആളുകൾ പറയുന്നു.
യുവതിയെ പരിഹസിച്ചുകൊണ്ടും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. ' ഒരു കിലോ സിമന്റ് ചേർത്തിരുന്നെങ്കിൽ അവ കൂടുതൽ ഉറപ്പുള്ളതായിരുന്നേനെ'- എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. 'ഇതെല്ലാം ചെയ്തിട്ടും കപ്പുകൾ പൊട്ടിപ്പോകുമ്പോൾ എന്തുചെയ്യണമെന്ന് മറ്റൊരാൾ ചോദിക്കുന്നു. ഇതിനോടകം അരക്കോടിയിലധികം പേരാണ് വീഡിയോ കണ്ടത്.