ശ്വാസകോശ ക്യാമ്പ്
Sunday 20 July 2025 3:22 PM IST
തിരുവാണിയൂർ: ശ്വാസകോശരോഗങ്ങൾ കണ്ടെത്താനും പ്രാഥമിക ചികിത്സയ്ക്കും കാക്കനാട് സൺറൈസ് ഹോസ്പിറ്റലും വേൾഡ് മലയാളി കൗൺസിൽ തിരുകൊച്ചി ഘടകവും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഡോ. പാർവതി എസ്. പിള്ള നേതൃത്വം നൽകി. വിവിധ പരിശോധനകൾ സൗജന്യമായി നടത്തി. മലയാളി കൗൺസിൽ തിരു-കൊച്ചി ഘടകം ജോസഫ് മാത്യു, പ്രസിഡന്റ് ജോൺസൺ സി. എബ്രഹാം, എറണാകുളം ഘടകം പ്രസിഡന്റ് സുനിൽകുമാർ എൻ.എൻ, തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ പ്രകാശ്, ബ്ലോക്ക് മെമ്പർ ഓമന നന്ദകുമാർ, വാർഡ് മെമ്പർ ബീന ജോസ് എന്നിവർ പങ്കെടുത്തു.