'പെരുമ്പാവൂർ ബൈപ്പാസ്: മുഖ്യമന്ത്രി ഇടപെടണം'

Monday 21 July 2025 12:21 AM IST

പെരുമ്പാവൂർ: നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം നിർമ്മാണം നിലച്ച പെരുമ്പാവൂർ ബൈപ്പാസ് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂർ നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ബൈപ്പാസ് കടന്നുപോകുന്ന പാടശേഖരങ്ങളിലെ ബലക്ഷയമുള്ള കളിമണ്ണ് നീക്കം ചെയ്യാതെ നിർദിഷ്ട പദ്ധതി പ്രദേശത്തേയ്ക്ക് വൻ തോതിൽ മണ്ണ് അടിച്ചിരുന്നു. അപാകത പലതവണ ചൂണ്ടിക്കാണിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്ന ഉദ്യോഗസ്ഥർ കുരിയാട് ദേശീയപാത തകർന്നതോടെ അപകടം മനസ്സിലാക്കി പെരുമ്പാവൂർ ബൈപ്പാസ് നിർമ്മാണം നിർത്തിവെച്ചു. അപാകതകൾ പരിഹരിച്ച് ബൈപ്പാസ് റോഡിന്റെ നിർമ്മാണം ഉടൻ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.