ഉദയംപേരൂരിൽ കുർബാനത്തർക്കം
Sunday 20 July 2025 6:51 PM IST
കൊച്ചി: ഉദയംപേരൂർ സുനഹദോസ് പള്ളിയിൽ ഏകീകൃത കുർബാന അർപ്പണവുമായി ബന്ധപ്പെട്ട് സംഘർഷം. ഇന്നലെ രാവിലെ ഏഴിന് ഏകീകൃത കുർബാന അർപ്പിക്കാനെത്തിയ വികാരി ഫാ. സെബാസ്റ്റ്യൻ ഊരക്കാടനെ ചിലർ തടയുകയും ചീത്ത വിളിക്കുകയും ചെയ്‌തു. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിനാൽ ഏകീകൃത കുർബാന അർപ്പണം മുടങ്ങി. കുർബാനയെ അപമാനിച്ചതിന് സഭാനേതൃത്വം മറുപടി നൽകണമെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്‌മെന്റ് ഭാരവാഹികളായ അഡ്വ. മത്തായി മുതിരേന്തി, ജോസഫ് പി. എബ്രഹാം, ടെൻസൻ പുളിക്കൽ തുടങ്ങിയവർ ആവശ്യപ്പെട്ടു.