യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്

Monday 21 July 2025 12:27 AM IST
ദേശീയപാത നിർമ്മാണ അനാസ്ഥ ക്കെതിരെെ യൂത്ത് കോൺഗ്രസ്സ് നടത്തിയ മാർച്ച് അഡ്വ: കെ. പ്രവീൺ ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: ദേശീയപാത നിർമ്മാണ അനാസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് അദാനിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി പ്രസിഡൻ്റ് അഡ്വ.കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. തൻഹീർ കൊല്ലം അദ്ധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു, പി രത്നവല്ലി, രാജേഷ് കീഴരിയൂർ, എം.കെ സായീഷ്, എ.കെ ജാനിബ്, മുരളി തോറോത്ത്, വി.ടി സുരേന്ദ്രൻ, രജീഷ് വെങ്ങളത്ത് കണ്ടി, ‌അരുൺ മണമ്മൽ എന്നിവർ സംസാരിച്ചു. ജൂബിക സജിത്ത്, ഷഫീർ കാഞ്ഞിരോളി, ബിനീഷ് ലാൽ, ഷമീം ടി.ടി, നിത്യ, റജീൽ, റഊഫ്, ആഷിക്, നിതിൻ, സജിത്ത് കാവും വട്ടം, അഭിനവ് കണക്കശ്ശേരി, ഫായിസ്, ജിഷ്ഹദ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.