മുഅല്ലിം സമ്മേളനങ്ങൾ 22 മുതൽ
Monday 21 July 2025 12:30 AM IST
കോഴിക്കോട്: സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി അദ്ധ്യാപനം സേവനമാണ് എന്ന പ്രമേയത്തിൽ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ നടത്തുന്ന ജില്ലാ സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നു. 22 ന് കോഴിക്കോട് മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന സമ്മേളനം കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. വീടുകളുടെ താക്കോൽദാനം മന്ത്രി വി.അബ്ദുറഹ്മാനും ഭവനപദ്ധതിയുടെ രണ്ടാംഘട്ട ഫോം വിതരണോദ്ഘാടനം കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി, തെന്നല അബൂഹനീഫൽ ഫൈസി, വിപിഎം ഫൈസി വില്യാപ്പള്ളി, പ്രൊഫ. എ.കെ അബ്ദുൽഹമീദ് സുലൈമാൻ സഖാഫി കുഞ്ഞുകുളം പങ്കെടുത്തു.