കുരുമുളക് കൃഷി വ്യാപന പദ്ധതി
Monday 21 July 2025 12:32 AM IST
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ജനകീയം പദ്ധതി കുരുമുളക് കൃഷി വിസ്തൃതി വ്യാപനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ സുനിൽ വടക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.ആർ.എ അപർണ പദ്ധതി വിശദീകരണം നടത്തി. വി.പ്രവീൺ, ബാബു കൊളക്കണ്ടി, എൻ.കെ ചന്ദ്രൻ, കുഞ്ഞിരാമൻ കിടാവ്, കെ.കെ കുഞ്ഞിരാമൻ, മൊയ്തീൻ കളയം കുളത്ത്, മൊയ്തീൻ കമ്മന, ശ്രീധരൻ കുന്നത്ത്, ശ്രീനിലയം വിജയൻ, എസ്. സുഷേണൻ, സരിത എന്നിവർ പ്രസംഗിച്ചു. ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 15 ഓളം പന്നിയൂർ 5 ഇനം തൈകൾ സബ്സിഡിയിൽ ലഭിക്കും.