കൈത്താങ്ങായി ഐ.എൻ.ടി.യു.സി
Monday 21 July 2025 12:49 AM IST
മേപ്പയ്യൂർ: വീഴ്ചയിൽ നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായ മുജീബിന് ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തിൽ കൈത്താങ്ങായി ഐ.എൻ.ടി.യു.സി. പലരുടെയും സഹായങ്ങൾ കൊണ്ട് തുടങ്ങിയ ഭവന നിർമ്മാണത്തിന് ഐ.എൻ.ടി.യു.സി. മേപ്പയ്യൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു റൂമിനും ചേർന്നുള്ള ബാത്ത്റൂമിനും വേണ്ട ടൈൽ ഉൾപ്പെടെ വാങ്ങി നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി ടൈൽ സമർപ്പിച്ച് ഉദ്ഘാടനം ചെയ്തു. ഇ അശോകൻ, കെ.പി രാമചന്ദ്രൻ, വി.വി ദിനേശൻ, ഷാജു പൊൻപാറ, സൗമ്യ, സി.പി സുഹനാദ്, ബാലൻ വിളയാട്ടൂർ, കൂനിയത്ത് നാരായണൻ കിടാവ്, മുരളി, ഹേമന്ത് ജെ എസ്, നാരായണൻ എന്നിവർ പങ്കെടുത്തു.