ദേശീയ പഞ്ചഗുസ്തി താരത്തെ ആദരിച്ചു
Monday 21 July 2025 12:11 AM IST
കാഞ്ഞങ്ങാട്: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തിനു വേണ്ടി വെള്ളിമെഡൽ സ്വന്തമാക്കിയ ഇരിയയിലെ ഷിഫാന റഫീക്കിനെ ഇരിയ തേജസ് പുരുഷ സ്വയംസഹായ സംഘം ആദരിച്ചു. വെറ്ററൻസ് അത്‌ലറ്റിക് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കോട്ടപ്പാറ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം. ഉദയകുമാർ അദ്ധ്യക്ഷനായി. രക്ഷാധികാരിമാരായ രാജൻ പുനൂർ, നാരായണൻ പള്ളത്തിങ്കാൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.വി ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ എൻ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. സബ് ജൂണിയർ 40 കിലോ വിഭാഗത്തിലാണ് ഷിഫാന റഫീക്ക് വെള്ളിമെഡൽ ലഭിച്ചത്. വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും സാമ്പത്തിക ബാധ്യത കാരണം പങ്കെടുക്കാൻ സാധിച്ചിട്ടില്ല. ബല്ലാ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു.